കൊടുവള്ളി നഗരസഭ
കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് കൊടുവള്ളി അഥവാ "കൊരുവിൽ". കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 23 കിലോ മീറ്റർ കിഴക്കായി കോഴിക്കോട് വയനാട് ദേശീയപാത 212-ൽ ആണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. സ്വർണ്ണപ്പണിക്കും സ്വർണ്ണവ്യാപാരസ്ഥാപനങ്ങൾക്കും പ്രശസ്തമാണ് കൊടുവള്ളി. കേരളത്തിന്റെ സുവർണ നഗരി എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. ഫുട്ബോൾ , വോളിബോൾ എന്നിവയാണ് കൊടുവള്ളിയുടെ പ്രധാന കായികവിനോദങ്ങൾ , കൊയപ്പ സെവൻസ് ഫുട്ബോൾ വളരെ പ്രസിദ്ധമാണ്.
കൊടുവള്ളി നിയമസഭ മണ്ഡലം
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി , ഓമശ്ശേരി, കിഴക്കോത്ത്, മടവൂർ, [താമരശ്ശേരി, കട്ടിപ്പാറ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് "കൊടുവള്ളി നിയമസഭാമണ്ഡലം".
- 803 views