വസ്തു നികുതി നിരക്ക് കരട് നോട്ടിഫിക്കേഷൻ

Posted on Saturday, May 20, 2023

നമ്പർ: ആർ1-2848/2023                                                                                                                                                              തീയതി: 19.05.2023

2011 ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും, സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ 4 ചട്ടം, (2) ഉപചട്ട പ്രകാരം വസ്തു നികുതി നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായി കൊടുവള്ളി മുനിസിപ്പാലിറ്റി പ്രസിദ്ധപ്പെടുത്തുന്ന പ്രാഥമിക നോട്ടീസ്

കൊടുവള്ളി നഗരസഭയിൽ നിലവിലുള്ള വസ്തു നികുതി നിരക്കുകൾ 01/04/2023 തീയതി പ്രാബല്യത്തിൽ പുതുക്കി നിശ്ചയിക്കുന്നതിന് മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. കൊടുവള്ളി മുനിസിപ്പൽ പ്രദേശത്ത് നിലവിലിരിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകൾ സർക്കാർ വിജ്ഞാപനം ചെയ്ത് കൂടിയതും കുറഞ്ഞതുമായ പരിധികൾക്ക് വിധേയമായി 01/04/2023 പ്രാബല്യത്തിൽ നിലവിൽ വന്നിട്ടുള്ളതാണ്. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 233-ാം വകുപ്പ്, 4-ാം ഉപവകുപ്പ് പ്രകാരം ഓരോ 5 വർഷക്കാലയളവിലേക്കും പ്രാബല്യത്തിൽ വരുത്തേണ്ട അടിസ്ഥാന വസ്തു നികുതി നിരക്കുകൾ സർക്കാർ നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമായി മുനിസിപ്പാലിറ്റി 01/04/2023 തീയതി മുതൽ തുടങ്ങുന്ന 5 വർഷക്കാലയളവിൽ ഓരോ വിഭാഗം കെട്ടിടങ്ങൾക്കും അവയുടെ ഉപ വിഭാഗങ്ങൾക്കും ബാധകമായിരിക്കേണ്ട വസ്തു നികുതി നിരക്കുകളുടെ കൂടിയതും, കുറഞ്ഞതുമായ നിരക്കുകൾ 05/04/2023ലെ സ.ഉ(അച്ചടി)നം.26/2023/LSGD നമ്പർ വിജ്ഞാപന പ്രകാരം സർക്കാർ നിശ്ചയിച്ച് ഉത്തരവായിട്ടുള്ളതാണ്.

1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 233-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (സി) ഖണ്ഡ പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴും നിശ്ചയിക്കുന്ന വസ്തു നികുതി നിരക്കുകൾ അതിന് മുൻ വർഷത്തിൽ നിലവിലുള്ള നിരക്കിനൊപ്പം 5% കൂടിയ തുകയെക്കാൾ കുറവായിരിക്കുവാൻ പാടില്ലാത്തതാണ്.

മേൽ സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധികൾക്ക് വിധേയമായും ആക്ടിലെ 233-ാം വകുപ്പ് (2)-ാം ഉപ വകുപ്പ് (സി) ഖണ്ഡത്തിലെ വ്യവസ്ഥകൾക്ക് വിധേയമായും കൊടുവള്ളി മുനിസിപ്പാലിറ്റി താഴെ പറയുന്ന ഇനം കെട്ടിടങ്ങൾക്കും അതിന്റെ ഉപവിഭാഗങ്ങൾക്കും തറ വിസ്തീർണ്ണത്തിനോ എണ്ണത്തിനോ ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകൾ താൽകാലികമായി ചുവടെ പറയും പ്രകാരം 15.05.2023 തീയതിയിലെ മുനിസിപ്പൽ കൗൺസിൽ 1/1 നമ്പർ തീരുമാന പ്രകാരം താത്ക്കാലികമായി നിശ്ചയിച്ചിട്ടുള്ളതാണ്.

 

പാർപ്പിട ആവശ്യത്തിനായി ഉപയോഗിക്കുന്നവ

A - സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന പാർപ്പിടങ്ങൾ ഹോംസ്റ്റേ (ഉടമസ്ഥൻ താമസിക്കുന്നതും. ഒന്നോ അതിലധക മുറികൾ വിനോദ സഞ്ചാരികൾക്ക് വാടകക്ക് നൽകുന്നതുമായ പാർപ്പിടങ്ങൾ) - 300 ചതുരശ്ര മീറ്റർ വരെയുള്ളവ - 8 രൂപ

B - സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന പാർപ്പിടങ്ങൾ ഹോംസ്റ്റേ (ഉടമസ്ഥൻ താമസിക്കുന്നതും. ഒന്നോ അതിലധക മുറികൾ വിനോദ സഞ്ചാരികൾക്ക് വാടകക്ക് നൽകുന്നതുമായ പാർപ്പിടങ്ങൾ) - 300 ചതുരശ്ര മീറ്റർ മുകളിലുള്ളവ - 15 രൂപ

C - സ്വാകര്യ ഹോസ്റ്റൽ - 60 രൂപ

D - റിസോർട്ട് - 100 രൂപ

E - ലോഡ്ജ്, ഹോട്ടൽ ഉൾപ്പടെ മറ്റ് പ്രത്യേക പാർപ്പിടാശ്യത്തിനുള്ളവ (300 ചതുരശ്ര മീറ്റർ വരെയുള്ളവ) - 60 രൂപ

F - ലോഡ്ജ്, ഹോട്ടൽ ഉൾപ്പടെ മറ്റ് പ്രത്യേക പാർപ്പിടാശ്യത്തിനുള്ളവ (300 ചതുരശ്ര മീറ്ററിന് മുകളിലുള്ളവ) - 70 രൂപ

2 * വ്യാവസായ ആവശ്യത്തിന് ഉപയോഗിക്കുന്നവ (ഇവയുടെ ആവശ്യത്തിനായുള്ള ഓഫീസ് കെട്ടിടങ്ങൾ ഉൾപ്പടെ)

A (1) - പരമ്പരാഗത വ്യവസായ യൂണിറ്റുകൾ (കൈത്തറി ഷെഡ്, കയർപിരി ഷെഡ്, കശുവണ്ടി ഫാക്ടറി ഷെഡ്, മത്സ്യ സംസ്ക്കരണ ഷെഡ്, മൺപാത്ര നിർമ്മാണ ഷെഡ്, കൈത്തൊഴിൽ ഷെഡ് തുടങ്ങിയവ ഉൾപ്പെടെ) - 8 രൂപ

(2) - കോഴിവളർത്തൽ ഷെഡ്, ലൈവ്സ്റ്റോക്ക് ഷെഡ്, പട്ടുനൂൽ ഷെഡ്, സ്റ്റോറേജ് ഷെഡ് - 10 രൂപ

(3) - ഇഷ്ടിക ചൂള, തടിമിൽ - 30 രൂപ

B - MSME Act 2006 പ്രകാരം രജിസ്റ്റർ ചെയ്ത വ്യവസായ യുണിറ്റുകളുടെ കെട്ടിടങ്ങൾ

A) Micro Sector - 20 രൂപ

B) Small Sector - 18 രൂപ

C) Medium Sector - 25 രൂപ

C - ഇതര വ്യവസായ ആവശ്യത്തിനുള്ളവ - 70 രൂപ

3 - വിദ്യാലയങ്ങൾക്കോ, ആശുപത്രികൾക്കോ ആയി ഉപയോഗിക്കുന്നവ

A - വിദ്യാഭ്യാസ ആവശ്യത്തിനുളളവ (വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ വരുന്നതും വിദ്യാഭ്യാസ അവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കുന്നതുമായ ഓഡിറ്റോറിയം, ക്യാന്റീൻ തുടങ്ങിയവ ഉൾപ്പെടെ) - 10 രൂപ

B - ആശുപത്രി - 35 രൂപ

4 - അമ്യൂസ്മെന്റ് പാർക്കുകൾ, മൊബൈൽ ടെലഫോൺ ടവർ എന്നിവക്കായി ഉപയോഗിക്കുന്നവ

A - അമ്യൂസ്മെന്റ് പാർക്കുകൾ - 50 രൂപ

B - മൊബൈൽ ടെലഫോൺ ടവർ 700 രൂപ

C - ടെലികമ്മ്യൂണിക്കേഷൻ പോളുകൾ (ഒരോന്നിന്) - 600 രൂപ

5 - വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നവ

A - 100 ച.മീ വരെയുള്ളവ - 70 രൂപ

B - 100 ച.മീ മുകളിൽ 500 ച.മീ വരെയുള്ളവ - 90 രൂപ

C - 500 ച.മീ മുകളിലുള്ളവ - 100 രൂപ

D - മാളുകൾ - 140 രൂപ

E - സ്വതന്ത്രമായി നിൽക്കുന്നതും മാറ്റി സ്ഥാപിക്കാനാകുന്നതുമായ പെട്ടിക്കടകൾ  - 10 രൂപ

6 - മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവ

A - അസംബ്ലി ബിൽഡിംഗ് (കൺവൻഷൻ സെന്റർ, തീയേറ്റർ, ബാങ്കുകൾ, ഓഡിറ്റോറിയം, സിനിമ കല്യാണമണ്ഡപം തുടങ്ങിയവ ഉൾപ്പെടെ) - 60 രൂപ

B - ഓഫീസ് കെട്ടിടങ്ങൾ

  1. സർക്കാർ ഓഫീസുകൾ - 17 രൂപ
  2. മറ്റ് ഓഫീസുകൾ - 70 രൂപ

C - ഗോഡൌൺ ഉൾപ്പടെയുള്ള സ്റ്റോറേജ് കെട്ടിടങ്ങൾ

  1. 500 ച. മീറ്റർ വരെയുള്ളവ - 70 രൂപ
  2. 500 ച. മീറ്ററിന് മുകളിലുള്ളവ - 90 രൂപ

D - സ്വിമ്മിംഗ് പൂളുകൾ, ജിംനേഷ്യങ്ങൾ, ടർഫുകൾ, ഫീസ് നൽകി പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്നവ / വാണിജ്യ സ്വഭാവത്തോടി കൂടിയവ) - 30 രൂപ

E - ആയുർവേദ സുഖചികിത്സാ കേന്ദ്രങ്ങൾ - 200 രൂപ

മേൽ നിശ്ചയിച്ച പ്രകാരമുളള അടിസ്ഥാന വസ്തുനികുതി നിരക്കുകൾക്ക് തുടർന്നുള്ള ഓരോ വർഷത്തിലും 5% എന്ന നിരക്കിൽ 2027-28 വർഷം വരെ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുന്നതാണ്. പ്രസ്തുത നിരക്കുകൾ അന്തിമമായി നിശ്ചയിക്കുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉള്ള പക്ഷം ആയത് ഈ നോട്ടീസ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ (19.06.2023 നകം) ഈ ഓഫീസിൽ രേഖാമൂലം നൽകേണ്ടതാണെന്ന് അറിയിക്കുന്നു. അവസാന തീയതിയ്ക്കു ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും, അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണനാർഹമല്ല. വസ്തു നികുതി നിർണ്ണയം സംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങൾക്ക് 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടും, 2011 ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും, സേവന ഉപനികുതിയും, സർചാർജ്ജും) ചട്ടങ്ങളിലെ ബന്ധപ്പെട്ട ചട്ടങ്ങളും കാണേണ്ടതാണ്.

(ഒപ്പ്)

സെക്രട്ടറി

കൊടുവള്ളി നഗരസഭ

Tags

Comments

Permalink

.